പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ
പൂരാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ പ്രതി പിടിയിൽ. കൂനത്തറ സ്വദേശി ക്രിസ്റ്റിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള രണ്ട് വിദ്യാർത്ഥികൾക്ക് പ്രതി മദ്യം വാങ്ങി നൽകുകയായിരുന്നു. അമിതമായ അളവിൽ മദ്യം കഴിച്ച രണ്ടു വിദ്യാർത്ഥികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.