തുടരും ഇഷ്ടമായി.. തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് സൂര്യയും കാർത്തിയും…

മലയാള സിനിമയിൽ നിന്നുള്ള സമീപകാലത്തെ ഏറ്റവും വലിയ ട്രെൻഡ് ആണ് തുടരും എന്ന ചിത്രം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ, അതേസമയം ഒരു മോഹൻലാൽ ചിത്രത്തിന് സ്വാഭാവികമായും ലഭിക്കുന്ന പ്രേക്ഷകശ്രദ്ധയോടെ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ബോക്സോഫീസിൽ വലിയ റെക്കോർഡുകളാണ് സിനിമ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഇഷ്ടമായെന്നറിയിച്ച് സംവിധായകൻ തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ് തമിഴിലെ താരസഹോദരന്മാരായ സൂര്യയും കാർത്തിയും.

തരുൺ മൂർത്തിയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. കോളിവുഡിലും ‘തുടരും’ തരം​ഗം എന്ന തലക്കെട്ടിലാണ് കാർത്തിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരുൺ മൂർത്തി കുറിച്ചത്. ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് തരുൺ മൂർത്തി സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ നന്ദി അറിയിച്ചു. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള മൂവരുടേയും സ്നേഹവും ബഹുമാനവും അത്രയേറെയുണ്ടെന്ന് തരുൺ മൂർത്തി കുറിച്ചു.

എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഫാൻ ബോയ്സിനെ കണക്റ്റ് ചെയ്യുന്നു. എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ. കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ ടാ​ഗ്ചെയ്തുകൊണ്ട് തരുൺ മൂർത്തി എഴുതി.

Related Articles

Back to top button