അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.. കൂടുതൽ പേരിലേക്ക് കേസ്…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന വിധത്തിൽ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തില്‍ ഇടുക്കിയിലും കാസർകോട്ടും കേസ്. അതിജീവിതയെ തിരിച്ചറിയുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അബ്ദുൾ കെ നാസർ എന്ന ആൾക്കെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അബ്ദുള്‍ കെ നാസറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി മെറ്റയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതിജീവിതയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തിലാണ് കാസർകോട് കേസ് രജിസ്റ്റർ ചെയ്തത്. കാസര്‍കോട് സൈബര്‍ പൊലീസാണ് സംഭവത്തില്‍ സ്വമേധയ കേസെടുത്തത്. ‘jayaraj bare’ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരെയാണ് കേസ്.

Related Articles

Back to top button