ഇറാൻ-ഇസ്രയേൽ സംഘര്‍ഷങ്ങൾക്കിടയിലും വിസ്മയമായി തളര്‍ച്ച..സ്വര്‍ണവിലയിൽ ഇടിവ്

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,24,520 രൂപയായി താഴ്ന്നു. ഇന്ന് ഗ്രാമിന് 300 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന് 15,565 രൂപയായി. പവൻ വില 1,24,520 രൂപയിലെത്തി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാൻ കാരണമായതായാണ് വിലയിരുത്തൽ. വില കുറഞ്ഞ സാഹചര്യത്തിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകർ എത്താൻ സാധ്യതയുണ്ട്. എന്നാൽ യുദ്ധം തുടരുകയാണെങ്കിൽ ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവ് സാധാരണക്കാരെ ബാധിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Related Articles

Back to top button