‘മറുപടിക്ക് മന്ത്രാലയത്തിൽ വരണം…LPG പ്രതിസന്ധിയും പെട്രോൾ വില വർധനവും സംബന്ധിച്ച ചോദ്യത്തോട് സുരേഷ് ഗോപി…

രാജ്യത്തെ പാചക വാതക പ്രതിസന്ധി, പ്രീമിയം പെട്രോൾ വില വർധന വിഷയങ്ങളിൽ പ്രതികരിക്കാതെ കേന്ദ്ര പെട്രോളിയം- നാച്ചുറൽ ഗ്യാസ് വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രാലയത്തിൽ വരണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് റോഡരികിൽ സംസാരിക്കാനുള്ള കാര്യമല്ല. മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി നൽകാം എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മറുപപടി നൽകിയത്.

അതേസമയം കേരളത്തിലെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി വീട്ടിലെത്തിയ മന്ത്രി ജി ആർ അനിലിനെതിരെ സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. നെടുമങ്ങാട് എംഎൽഎ ദുരുദ്ദേശ്യവുമായാണ് തന്റെ വീട്ടിലെത്തിയതെന്നും രാഷ്ട്രീയക്കാർ ഇങ്ങനെ ആകാൻ പാടില്ലെന്നും അതിനുള്ള ശിക്ഷ നെടുമങ്ങാടുള്ളവർ നൽകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button