ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം ; മൊഴി നൽകാൻ തയ്യാറെന്ന് സുരേഷ് ഗോപി, മൊഴി നൽകി ഷാജി കൈലാസും, രഞ്ജി പണിക്കരും

 ശബരിമല കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി മൊഴി നൽകി സിനിമ പ്രവര്‍ത്തകര്‍. കൊടിമര നിര്‍മ്മാണത്തിന് സ്വര്‍ണം സംഭാവന നൽകിയതിലാണ് സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകിയത്. അതേസമയം, സ്വര്‍ണം സംഭാവന നൽകിയതിൽ മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.

Related Articles

Back to top button