സുരേഷ് ഗോപിയുടെ മോർഫ് ചെയ്ത ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു.. കെഎസ്ആർടിസി ഉദ്യോഗസ്ഥനെ…

ഈസ്റ്ററിനോട് അനുബന്ധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ചിത്രം വാട്സ്ആപ്പിൽ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. സുരേഷ് ഗോപിയുടെ മുഖം വെട്ടി മറ്റൊരു ചിത്രത്തിൽ ചേര്‍ത്തുകൊണ്ട് മോര്‍ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയര്‍ ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെയാണ് യുവമോർച്ച പൊലീസിൽ പരാതി നൽകിയത്. ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വി ആർ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ ചിത്രം പ്രചരിപ്പിച്ചെന്നാണ് ഈസ്റ്റ് പൊലീസിന്
നൽകിയ പരാതിയിൽ പറയുന്നത്.

Related Articles

Back to top button