ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം ആഗ്രഹിക്കുന്നവര്‍ നാളെ അപേക്ഷ നൽകണം…

ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത് സംബന്ധിച്ച് കേന്ദ്രവിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയതായും സുരേഷ് ഗോപി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ഏപ്രില്‍ 5-ലെ പരീക്ഷാ തീയതിയില്‍ മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിവരങ്ങള്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്.

Related Articles

Back to top button