കെഎസ്ആർടിസിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം….. പിഎഫ് തുക ചാരിറ്റിയല്ല….. ജീവനക്കാരുടെ അവകാശമാണ്

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. പിഎഫ് തുക സ്ഥാപനത്തിന്റെ ചാരിറ്റിയല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യത്തിലെ അപ്പീല്‍ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.

സ്വകാര്യ ബസുകള്‍ ലാഭത്തില്‍ ഓടുമ്പോള്‍ കെഎസ്ആര്‍ടിസി എന്തുകൊണ്ട് നഷ്ടത്തില്‍ ഓടുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ എന്തുകൊണ്ടാണ് ഇത്രയും നഷ്ടം സംഭവിക്കുന്നത് എന്നും സുപ്രീംകോടതി ചോദിച്ചു. എന്നാല്‍ ലാഭം മാത്രം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ പറഞ്ഞത്.

ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യം നല്‍കാത്തതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീച്ചിരുന്നു. ഈ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

Related Articles

Back to top button