ജൂനിയർ ജഡ്ജിമാരുടെ നിയമന വ്യവസ്ഥയിൽ അഴിച്ചുപണി… മൂന്ന് വർഷത്തെ പ്രാക്ടീസ് വേണമെന്ന് സുപ്രീംകോടതി…

ജൂനിയർ ജഡ്ജിമാരാകാൻ മൂന്ന് വർഷത്തെ പ്രാക്ടീസ് വേണമെന്ന് സുപ്രീംകോടതി. ജൂനിയർ ജഡ്ജിമാരാകാൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് മൂന്ന് വർഷത്തെ അഭിഭാഷക പ്രാക്ടീസ് പരിചയമുണ്ടാകണമെന്ന വ്യവസ്ഥയാണ് പുനഃസ്ഥാപിച്ചത്. നിയമബിരുദം പൂർത്തിയാക്കി പുതിയതായി എത്തുന്ന ഉദ്യോഗാർത്ഥികൾ നേരിട്ട് ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിധി. ജഡ്‍ജിമാരാകാൻ അപേക്ഷിക്കുന്നവർക്ക് അംഗീകൃത അഭിഭാഷകരുടെ കീഴിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവർത്തിപരിചയം ആവശ്യമാണ്.

പുതിയ നിയമ ബിരുദധാരികളെ ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാതെ ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് കോടതിയുടെ നീരീക്ഷണം. എന്നാൽ നിലവിലെ നിയമനത്തിനായുള്ള നടപടികൾക്ക് വിധി ബാധകമാകില്ല. നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണിത്. ഭാവിയിലെ നിയമനങ്ങൾക്ക് വിധി കർശനമായി ബാധകമാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Related Articles

Back to top button