“മദ്രസകളിൽ മാത്രമെന്താണ് താത്പര്യം?”..സന്ന്യാസി മഠങ്ങളിലേക്ക് കുട്ടികളെ അയക്കുന്നതിൽ നിർദേശങ്ങളുണ്ടോ..സുപ്രിംകോടതിയുടെ രൂക്ഷവിമർശനം…

മദ്രസകൾക്കെതിരെ നിലപാടെടുത്ത കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. ബാലാവകാശ കമ്മീഷന് മദ്രസകളിൽ മാത്രം എന്താണ് താത്പര്യമെന്ന് കോടതി ചോദിച്ചു.കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ ബാലാവകാശ കമ്മീഷന്റെ നിലപാടെന്നും കോടതി ചോദിച്ചു. ഒരു മതത്തിന്റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? കുട്ടികളെ സന്ന്യാസി മഠങ്ങളിലേക്ക് അയക്കുന്നതിൽ നിർദേശങ്ങളുണ്ടോയെന്നും കോടതി ചോദിച്ചു.ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹരജികളിൽ വാദം പൂർത്തിയായി.

Related Articles

Back to top button