പാലക്കാട് രാഹുലിന് പിന്തുണ..സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍…

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ അറിയിച്ചു.ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി എം.എം.മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നൽകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ചേലക്കര മണ്ഡലത്തിലെ നിലപാടിൽ മാറ്റമില്ലെന്നും അൻവർ അറിയിച്ചു.

Related Articles

Back to top button