സൂര്യാഘാതം…ആലപ്പുഴയിൽ വൃദ്ധക്ക് പൊള്ളലേറ്റു..
അമ്പലപ്പുഴ : സൂര്യതാപമേറ്റ് വൃദ്ധയുടെ കൈയ്യിൽ പൊള്ളലേറ്റു. നീർക്കുന്നം കാട്ടുങ്കൽചിറ അസുമാബീവിക്കാണ് (75) കൈ ക്ക് പൊള്ളലേറ്റത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് കൈക്ക് നീറ്റൽ അനുഭവപെട്ടത്. പരിശോധിച്ചപ്പോഴാണ് സൂര്യതാപമേറ്റതായി ശ്രദ്ധയിൽപെട്ടത്.




