‘യാതൊരു ഭീഷണിയും നേരിട്ടിട്ടില്ല, ‘ടർക്കിഷ് തർക്കം’ പിൻവലിച്ചത് അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ’…

ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും തനിക്ക് നേരിട്ടിട്ടില്ല എന്ന് നടൻ സണ്ണി വെയ്ൻ. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം ലഭിച്ചിരുന്നില്ല. സിനിമ പിൻവലിച്ച വിവരം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണെന്നും സണ്ണി വെയ്ൻ അറിയിച്ചു.

ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് തന്റെ അഭിപ്രായമെന്നും നടൻ വ്യക്തമാക്കി. ഇതിൻ്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും സണ്ണി ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button