രാഹുലിനെ ഒളിപ്പിച്ച ‘സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാർ’..

പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ സണ്ണി ജോസഫ്. ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെൻ്റ് ആണ്. വിവേക് കിരണിന് അയച്ച നോട്ടീസിൻ്റെ ഗതി തന്നെയാകും ഇതിനുമെന്നും സണ്ണി ജോസഫ് പറഞ്ഞു.



