ചെന്നിത്തലയുടെ ‘2011 ഫോർമുല’; സണ്ണി ജോസഫിന്‍റെ തുറുപ്പുചീട്ട് അതുതന്നെ!

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാതെ നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തേടി സണ്ണി ജോസഫ്. ദില്ലിയിലെത്തിയ സണ്ണി ജോസഫ്, എ ഐ സി സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സിറ്റിംഗ് എം എല്‍ എമാരെ മത്സരിപ്പിക്കാനാണ് കോൺഗ്രസിലെ നിലവിലെ ധാരണ. അങ്ങനെയങ്കില്‍ കെ പി സി സി അധ്യക്ഷനായ പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിനും പോർക്കളത്തിലേക്ക് ഇറങ്ങേണ്ടുവരും. കെ പി സി സി അധ്യക്ഷന്‍ മത്സരിച്ചാല്‍ പകരം ചുമതല നല്‍കുക എന്നതാണ് കോൺഗ്രസിന്‍റെ ശൈലി. ഇതനുസരിച്ചുള്ള ചര്‍ച്ചകൾ തുടങ്ങുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ചുമതല കൈമാറി മത്സരിക്കാന്‍ സണ്ണി ജോസഫും സന്നദ്ധനായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന നിലപാടിലേക്ക് സണ്ണി ജോസഫ് എത്തിയെന്നാണ് സൂചന. ഒരു വിഭാഗം നേതാക്കളും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ട്. കെ പി സി സി അധ്യക്ഷ പദവിയിലിരുന്ന് രമേശ് ചെന്നിത്തല 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തുറുപ്പുചീട്ടാക്കിയാണ് നീക്കം. ചെന്നിത്തല പണ്ട് മത്സരിച്ചത് സണ്ണിയുടെ നീക്കത്തിന് ബലമാകുമെന്ന് ഉറപ്പാണ്



