രാഹുലിന്റെ രാജി അഭ്യൂഹം തള്ളാതെ സണ്ണി ജോസഫ്…

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തക്ക സമയത്ത് ഉചിതമായ തീരുമാനം അറിയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാജി ആവശ്യം ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല.

മുതിര്‍ന്ന നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയവിനിമയം നടത്തിയിരുന്നു. ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകും. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്ലാ അഭിപ്രായങ്ങളും പരിശോധിച്ച് പരിഗണിക്കും എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. രാഹുലിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളാതെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.

Related Articles

Back to top button