ഭൂമിയിലേക്കുള്ള മടക്കം.. ആദ്യചുവട് വിജയകരം..സുനിതയും ബുച്ചും ഭൂമിയിലേക്ക്..

ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും കാത്തിരുന്ന ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു. . സുനിതയുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിടും. ഇതിനു മുന്നോടിയായുള്ള ഹാച്ചിങ് പൂർത്തിയായെന്നു നാസ അറിയിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. നാളെ പുലർച്ചെ 3.30ന് ഭൂമിയിൽ എത്തുമെന്നാണു നിഗമനം.

സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്.ഡ്രാഗണ്‍ പേകടത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്ന് നാസ അറിയിച്ചു. പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലവുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഹാച്ചിംഗ് ക്ലോഷര്‍ ആണ് ഒന്നാം ഘട്ടം. അത് പൂര്‍ത്തിയായി. നാല് പേരും പേടകത്തില്‍ പ്രവേശിച്ചു. 10.25 ന് അണ്‍ഡോക്കിംഗ് ആരംഭിക്കും. ശേഷമാണ് നിലയവുമായി ബന്ധം വേര്‍പ്പെടുത്തി പേടകം ഭൂമിയിലേക്ക് തിരിക്കും. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക.

ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു.

Related Articles

Back to top button