കാത്തിരിപ്പുകൾക്ക് വിരാമം.. സുനിത തിരികെവരുന്നു.. തിയതി പ്രഖ്യാപിച്ച് നാസ….

ഒന്‍പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ എന്നിവര്‍ ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങും. യാത്ര തീയതി നാസ പുറത്ത് വിട്ടു. സ്‌പേസ് എക്‌സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്.

ഐഎസ്എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണ്‍ 5 നാണ് ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തിലാണ് ഇരുവരും യാത്ര തിരിച്ചത്.ഹീലിയം ചോര്‍ച്ചയും ത്രെസ്റ്റര്‍ എന്‍ജിനുകള്‍ പണിമുടക്കിയതും കാരണം പേടകത്തിലുള്ള മടക്കയാത്ര ഒഴിവാക്കുകയായിരുന്നു.

Related Articles

Back to top button