‘ഗവർണറെ പുഷ്പാർച്ചനയ്ക്ക് സമ്മതിക്കാത്തത് സുകുമാരൻ നായർ….പ്രതികരിച്ച് NSS കോളേജുകളുടെ മുൻ മാനേജർ

കൊച്ചി: മന്നം സമാധിയിലെ പുഷ്പാർച്ചന വിവാദത്തിൽ ജി സുകുമാരൻ നായരെ തള്ളി എൻഎസ്എസ് കോളേജുകളുടെ മുൻ മാനേജരായ എം ആർ ഉണ്ണി. പശ്ചിമ ബംഗാൾ ഗവർണറായ സി വി ആനന്ദബോസിന് പുഷ്പാർച്ച നടത്താൻ സുകുമാരൻ നായർ അനുമതി നൽകിയിരുന്നില്ല എന്നും അതുകൊണ്ടാണ് അദ്ദേഹം പുഷ്പാർച്ചന നടത്താതെ പോയത് എന്നും തന്നോട് മുൻ എൻഎസ്എസ് രജിസ്ട്രാർ ടി എൻ സുരേഷ് പറഞ്ഞിരുന്നുവെന്ന് എം ആർ ഉണ്ണി പറഞ്ഞു. ആനന്ദബോസ് പരാമർശിച്ച ദിവസം താൻ അവിടെ ഉണ്ടായിരുന്നുവെന്നും അതിന് സാക്ഷിയായിരുന്നുവെന്നും ഉണ്ണി വെളിപ്പെടുത്തി.




