യുവ ഡോക്ടറുടെ ആത്മഹത്യ: പൊലീസുകാരനും പിടിയിൽ

സത്താറയിൽ ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പിൽ പേരുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരും പിടിയിൽ. സോഫ്റ്റ് വെയർ എഞ്ചിനീയറും ഡോക്ടർ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്റെ മകനുമായ പ്രശാന്ത് ബങ്കാറിനെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ കുറിപ്പിൽ പറയുന്ന ഗോപാൽ ബദ്‌നെയും പിടിയിലായത്. ഗോപാൽ ബദ്‌നെ ഫാൽട്ടൺ റൂറൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു എന്ന് സത്താറ എസ്പി തുഷാർ ദോഷി പറഞ്ഞു.



