9-ാം വിദ്യാർത്ഥിയുടെ ആത്മഹത്യ…സ്കൂളിലെ സമയത്തിൽ മാറ്റം….

9-ാം ക്ലാസുകാരിയായ വിദ്യാർത്ഥിയുടെ ആത്മഹത്യക്കു ശേഷം സ്കൂളിലെ സമയത്തിൽ മാറ്റം. പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയത്. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 40 മിനുറ്റാക്കി വ൪ധിപ്പിച്ചു.

രണ്ട് ഇടവേള സമയങ്ങൾ 15 മിനുറ്റാക്കി ഉയർത്തിയിട്ടുണ്ട്. മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ അറിയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. രക്ഷിതാക്കൾക്ക് ഏതു സമയവും സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതി നൽകാനും തീരുമാനമായിട്ടുണ്ട്.

Related Articles

Back to top button