കൊല്ലത്ത് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്…
കൊല്ലം നല്ലിലയിൽ യുവാവ് സ്വയം പെട്രോൾ ഒഴിച്ച ശേഷം യുവതിയുടെ ദേഹത്തും പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നല്ലില പഴങ്ങാലം സ്വദേശി രാജി, പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷ് എന്നിവർക്കാണ് പൊള്ളലേറ്റത്.പൊള്ളലേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ ദന്തൽ ആശുപത്രി ജീവനക്കാരിയാണ് രാജി. ഉച്ചയ്ക്ക് രാജിയെ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെയാണ് സന്തോഷ് ആത്മഹത്യാശ്രമം നടത്തിയത്. ആദ്യ ഭർത്താവിനെ പിരിഞ്ഞ് സന്തോഷുമായി ഒരുമിച്ചു താമസിക്കുകയാണ് രാജി. മിക്ക ദിവസവും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.