മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് ആറുമാസമായി കിടപ്പിൽ; തുടർചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി സുധാകരൻ

കൂലിപ്പണിക്കിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് കിടപ്പിലായ തൊഴിലാളി തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്.ഇടുക്കി കട്ടപ്പനക്കടുത്ത് മേട്ടുക്കുഴി സ്വദേശി സുധാകരന്‍റെ കുടുംബത്തിനാണ്  ഈ ദുരവസ്ഥ. ആറു മാസമായി കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ കിടപ്പിലാണ് സുധാകരൻ. ആഗസ്റ്റ് 31നാണ് മരം വെട്ടുന്നതിനിടെ ഏണിയിൽ നിന്നു വീണ് സുധാകരന്‍റെ നട്ടെല്ല് ഒടിഞ്ഞത്. തേനിയിലും, കോട്ടയം മെഡിക്കൽ കോളജിലുമായി മസങ്ങളോളം ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞിട്ടില്ല. നട്ടെല്ലിന്‍റെ കശേരുക്കൾക്ക് കമ്പിയും, സ്ക്രൂവുമിട്ടു. ചികിത്സക്കിടെ നല്ലെല്ലിനും കിഡ്നിക്കും പഴുപ്പ് ബാധിച്ചത് സ്ഥിതി കൂടുതൽ സങ്കീർണമാക്കി. ഇതിനകം ലക്ഷങ്ങൾ ചികിത്സക്കായി ചെലവാക്കി. 

 ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ എഴുന്നേറ്റ് നടക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഇതിന് രണ്ടു ലക്ഷത്തിലധികം രൂപ വേണം. ഭാര്യ മിനി വല്ലപ്പോഴും കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ തുകയും, നാട്ടുകാരുടെ സഹായവും കൊണ്ടാണ് അവരിപ്പോൾ  കഴിയുന്നത്. പലപ്പോഴും പട്ടിണിയിലുമാണ്. ഒരോ തവണയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാനുള്ള തുക കണ്ടെത്താൻ പോലും ഇവർ പാടുപെടുകയാണ്. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടിൽ വാടകക്കാണിവർ കഴിയുന്നത്. സ്വന്തമായി വീടും സ്ഥലവുമില്ല. സുമനസുകള്‍ സഹായിച്ചാൽ സുധാകരന് എഴുന്നേറ്റ് നടക്കാൻ കഴിയും.

അക്കൗണ്ട് വിവരങ്ങൾ ..

Account holder Name: Sudhakaran

A/C NO: 352802010021479

IFSC: UBIN0535281

Bank : Union Bank Of India

Branch: Kattappana

Gpay: 9645763946

Mob : 9539003898,9544000389

Related Articles

Back to top button