കോണ്‍ഗ്രസ് വേദിയിലേക്ക് സുധാകരന് വീണ്ടും ക്ഷണം.. ഇത്തവണ എത്തുക കുഞ്ഞാമന്റെ പുസ്തക ചര്‍ച്ചയ്ക്ക്…

സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി വീട്ടിലെത്തിയിട്ടും ജി സുധാകരന്‍ സിപിഎമ്മിന് പൂര്‍ണ്ണമായും വഴങ്ങുന്നില്ലന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഇതിനിടെ ജി. സുധാകരന്‍ വീണ്ടും കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമോ എന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ചയിലാണ് സുധാകരന്‍ പങ്കെടുക്കുക എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അന്തരിച്ച ദലിത് എഴുത്തുകാരന്‍ കുഞ്ഞാമന്റെ ആത്മകഥയായ ‘എതിര്’ എന്ന പുസ്തകത്തെപ്പറ്റിയാണ് ചര്‍ച്ച. സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ച പുസ്‌കത്തില്‍ ജി. സുധാകരനെപ്പറ്റി കുഞ്ഞാമന്‍ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ സുധാകരന്റെ നിലപാട് വിശദീകരണം ഏറെ രാഷ്ട്രീയ പ്രസക്തവുമാകും. ഇപ്പോഴും ഇന്നത്തെ യോഗത്തില്‍ സുധാകരന്‍ എത്തുമോ എന്ന് ഉറപ്പില്ല.

നേരത്തെ തിരുവനന്തപുരത്ത് കെപിസിസിയുടെ ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയതിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം ആലപ്പുഴയിലും കോണ്‍ഗ്രസ് വേദിയിലേക്കും സുധാകരന ക്ഷണിച്ചുവെന്നതാണ് നിര്‍ണ്ണായകം . ആലപ്പുഴയിലെ സിപിഎം വേദികളില്‍ അവഗണന നേരിടുമ്പോഴാണ് സുധാകരനെ കോണ്‍ഗ്രസ് പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചത്.

Related Articles

Back to top button