ഇങ്ങനെയുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്ത്, ഇത്തരക്കാരിൽ നിന്നകന്ന് നിൽക്കണം

കോടിയേരി ബാലകൃഷ്ണനെപ്പോലെ പിണറായി വിജയനും നരകിച്ചേ മരിക്കൂവെന്ന യുവതിയുടെ പ്രസ്താവനക്കെതിരെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഈ പ്രസ്താവന നടത്തിയ അധീന എന്ന പെൺകുട്ടിയുടെ ഉള്ളിൽ എത്ര വലിയ വിഷമാണ് എന്ന് അതിശയിച്ചു പോയെന്നും ആര്യ പറഞ്ഞു. പിന്നീടാണ് അവർ ആർഎസ്എസ് അല്ലെ അതിശയിക്കേണ്ടതില്ല എന്ന കാര്യം ഓർമ്മ വന്നത്. രാഷ്ട്രീയ പ്രവർത്തകർ നാടിന് മാതൃകയാകേണ്ടവരാണ്. സഹജീവി സ്നേഹം ഉണ്ടാവേണ്ടവരാണ്. ഇങ്ങനെയുള്ള കൊടിയ വിഷങ്ങൾ നാടിന് ആപത്താണ്. ഇത്തരക്കാരിൽ നിന്ന് അകന്ന് നിൽക്കാനുള്ള ജാഗ്രത പുലർത്തണമെന്നാണ് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളതെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.


