അപകടരമായ ഘട്ടം; ആർട്ടെമിസ് II ദൗത്യസംഘം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

ആർട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരുമായി നാസയുടെ ഓറിയോൺ ബഹിരാകാശ പേടകം ഏപ്രിൽ 11-ന് ഇന്ത്യൻ സമയം രാവിലെ 5:37-ന് സാൻ ഡിയാഗോ തീരത്ത് കടലിൽ ഇറങ്ങും. ഭൂമിയിൽ നിന്ന് ചരിത്രത്തിൽ ഇതുവരെ ഒരു മനുഷ്യനും പോയിട്ടില്ലാത്ത ദൂരത്തേക്ക് യാത്രചെയ്ത ശേഷമാണ് സംഘത്തിന്റെ മടക്കം.

ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്നയാണ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ ഘട്ടം. ഭൂമിക്ക് ഏകദേശം 122 കിലോമീറ്റർ മുകളിൽ വെച്ച് ഓറിയോണിന്റെ സർവീസ് മൊഡ്യൂൾ യാത്രികരുടെ ക്യാപ്‌സ്യൂളിൽ നിന്ന് വേർപെടും. തുടർന്ന് ക്യാപ്‌സ്യൂൾ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ആ വേഗം പേടകത്തിന് മുന്നിലുള്ള വായു തന്മാത്രകളെ ശക്തമായി ഞെരുക്കും. ഇത് ക്യാപ്‌സ്യൂളിന്റെ പുറംഭാഗത്തെ ഏകദേശം 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കും.

Related Articles

Back to top button