ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്..ചിത്രങ്ങൾ പുറത്ത്..

നഗരത്തിലെ കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോളജ് ഓഫ് കൊമേഴ്‌സിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സല്‍മാനുല്‍ ഫാരിസ് എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ആഗസ്ത് 30 ശനിയാഴ്ച്ച കോളജിലെ ഓണാഘോഷ ദിവസമായിരുന്നു സംഭവം.

മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഫഹദ്, അഫ്‌സല്‍, അഭിനന്ദ്, വിഷ്ണു, റോഷന്‍, ശാമില്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ടൗണ്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാഭിക്ക് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത സംഘം സഹപാഠികള്‍ നോക്കി നില്‍ക്കേയാണ് മര്‍ദിച്ചത്. പരിക്കേറ്റ സല്‍മാന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

Related Articles

Back to top button