മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞു.. അധ്യാപികയുടെ കസേരയ്ക്ക് താഴെ ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ…

പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ് അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. വനിത അധ്യാപിക കസേരയിൽ ഇരുന്ന സമയത്ത് പടക്കങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബോം​ബ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോ​ഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റിട്ടുണ്ട്.ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം.

സയൻസ് അധ്യാപികയോടായിരുന്നു വിദ്യാർത്ഥികളുടെ പ്രതികാരം. സയൻസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചിരുന്നു. ഇതോടെ അധ്യാപികയോട് വൈരാ​ഗ്യം തോന്നിയ വിദ്യാർത്ഥികൾ യൂട്യൂബിൽ നോക്കി പടക്കം നിർമിക്കാൻ പഠിച്ചു. ക്ലാസിലെത്തി അധ്യാപിക കസേരയിൽ ഇരുന്നതോടെ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി റിമോട്ട് ഉപയോ​ഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.15 പേരുള്ള ക്ലാസിൽ 13 പേരെയാണ് സ്കൂൾ പുറത്താക്കിയത്. ക്ലാസ് മുറിയിലെ സ്ഫോടനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ അന്വേഷിച്ചിരുന്നു. അന്വേഷണത്തിൽ സംഭവത്തെ കുറിച്ച് 13 കുട്ടികൾക്കും അറിയാമായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ കുട്ടികളെ സ്കൂള്‍ അധികൃതർ സസ്പെൻഡ് ചെയ്തു.

Related Articles

Back to top button