ബസ് തടഞ്ഞുനിര്‍ത്തി പൊലീസ്.. സ്വകാര്യ ബസ്സിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ പിടിയിൽ….

ബസിൽ നിന്നും വിദ്യാർത്ഥികൾ പിടിയിൽ.കുമളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ശ്യാം ആഷിക് (18), അഷറഫ് (20) എന്നിവരെ സ്വകാര്യബസില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ഒരു കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.അടിമാലി ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. നേര്യമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്നു ബസ്. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

എറണാകുളത്ത് നിന്നും വാങ്ങിയ കഞ്ചാവ് കുമളിയില്‍ വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ആഷിക് ഐടിഐ വിദ്യാര്‍ത്ഥിയും ശ്യാം അഷറഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമാണ്.

Related Articles

Back to top button