തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി ക്രൂരമായി പീഡിപ്പിച്ചു..മൂന്ന് പേർ പിടിയിൽ…

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി ക്രൂര പീഡനത്തിനിരയാക്കിയ മൂന്ന് പേരെ പൂവാര്‍ പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര സ്വദേശികളായ ആദര്‍ശ് (22), അഖില്‍ (22), അനുരാഗ് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.തിരുവനന്തപുരം പൂവാറിൽ 28ാം തീയതി പുലർച്ചെ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ ആദർശ് കുട്ടിക്ക് വളരെ അടുത്ത് പരിചയമുള്ള വ്യക്തിയാണ്. പൂവാറിൽ വെച്ച് ഈ കുട്ടിയെ ആദർശ് കാണുകയും കാറിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു.

അന്നേ ദിവസം കുട്ടിയുടെ പിറന്നാളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്ക് പിറന്നാൾ സമ്മാനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ആദർശ് കുട്ടിയെ കാറിനുള്ളിൽ കയറ്റിയത്. അതിന് ശേഷം ഇവർ മൂവരും ചേർന്ന് കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ തന്നെ പൂവാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button