മൂന്നാറിൽ വിദ്യാര്‍ത്ഥികളായ വിനോദ സഞ്ചാരികള്‍ക്കുനേരെ ആക്രമണം.. രണ്ടു പേര്‍ക്ക് പരുക്ക്, മൂന്നു പേര് പിടിയിൽ…
മൂന്നാറിലെത്തിയ വിദ്യാർത്ഥികളായ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. മൂന്നാർ ആറ്റുകാട് വെള്ളച്ചാട്ടം കണ്ട് മടങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായത്. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുള്ള തർക്കമാണ് മര്‍ദനത്തിൽ കലാശിച്ചത്. കല്ല് കൊണ്ടുള്ള അടിയേറ്റ് രണ്ടു പേരുടെ തലക്ക് പരുക്കേറ്റിട്ടുണ്ട് .
ത്രിച്ചിയിൽ നിന്നു വന്ന അരവിന്ദ് (22), ജ്ഞാനശേഖരൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ആറ്റുകാട് സ്വദേശികളായ കൗശിക് (21), സുരേന്ദ്രൻ (22), അരുൺ (18) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിനോദ സഞ്ചാരികൾ എത്തിയ വാഹനത്തിനും ആക്രമി സംഘം കേടുപാടുകൾ വരുത്തിയിട്ടുണ്ട്.