അധ്യാപകര്‍ക്ക് നേരെ കൊലവിളി.. പരാതി നൽകി അധ്യാപകർ.. വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു…

പാലക്കാട് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍നടപടികള്‍ ആലോചിക്കും. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി. പ്രധാനാധ്യാപകൻ മൊബൈൽ ഫോൺ പിടിച്ചുവെച്ചു എന്ന കാരണത്തിനാണ് പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കൊലവിളി നടത്തിയത്.

സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നാണ് വിദ്യാർത്ഥി പറഞ്ഞത്. ഇതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ ഫോൺ പിടിച്ചുവെച്ചത്. ഫോൺ വാങ്ങിയതിലും വിദ്യാർത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു.

Related Articles

Back to top button