ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം.. സംഭവം…
വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗ ശ്രമം. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപണം.പെൺകുട്ടിയുടെ സുഹൃത്ത് ആണ് പൊലീസിൽ വിവരം അറിയിച്ചത്.ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലാണ് സംഭവം.
മൈതാൻ ഗർഹി പൊലീസ് സ്റ്റേഷനിലാണ് പിസിആർ കോൾ ലഭിച്ചത്. വിദ്യാർത്ഥിനിയെ നിലവിൽ കൗൺസിലിംഗ് നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ക്യാമ്പസിനു ഉള്ളിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു പെൺകുട്ടി കിടന്നത് എന്നും പോലീസ് പറഞ്ഞു.