സ്കൂളിലേക്ക് പോകുന്നതിനിടെ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി പ്ലസ്ടു വിദ്യാർത്ഥിനി

രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടി പ്ലസ്ടു വിദ്യാർത്ഥിനി. തിരുവനന്തപുരം വെള്ളറട മണ്ഡപത്തിൻ കടവിലാണ് വിദ്യാർത്ഥിനി ആറ്റിലേക്ക് ചാടിയത്. ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പരീക്ഷാപ്പേടി കൊണ്ടാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. ഒറ്റശേഖരമംഗലം സ്വദേശിയായ പെൺകുട്ടിയാണ് രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടെ പാലത്തിൽനിന്ന് ആറ്റിലേക്കു ചാടിയത്.

Related Articles

Back to top button