ആറാം ക്ലാസ് വിദ്യാർത്ഥിയെ യുവാക്കൾ ദ്രാവകം മണപ്പിച്ചു…. വിദ്യാർത്ഥി ആശുപത്രിയിൽ…..
അമ്പലപ്പുഴ: ആറാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് യുവാക്കൾ ദ്രാവകം മണപ്പിച്ചതായി പരാതി. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുൽഫിക്കറിൻ്റെ മകൻ മുഹമ്മദ് മിസ്സ്അബ്( 12 ) നെയാണ് യുവാക്കൾ ദ്രാവകം മണപ്പിച്ചത്. വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ ബീച്ചിന് അടുത്ത് വൈകുന്നേരത്തോടെ കളി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ കൂട്ടം കൂടി നിന്ന 5 ഓളം വരുന്ന യുവാക്കൾ പിന്തുടർന്ന് ബലം പ്രയോഗിച്ച് ഒരു കുപ്പിയിൽ ഉണ്ടായിരുന്ന ഒരു തരം ദ്രാവകം മണപ്പിച്ചതായാണ് പരാതി. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആലപ്പുഴ കടപ്പുറം ആശുപത്രിയിലും ,പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയെ ഐ.സിയു വിൽ ചികിത്സയിലാണ്. പിതാവ് സുൽഫികർ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.