നീറ്റിൽ 99.99 ശതമാനം മാർക്ക്.. ഡോക്ടറാവാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പ്.. 19കാരൻ ജീവനൊടുക്കി..
ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷം 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ജീവനൊടുക്കി. ചന്ദ്രപൂർ ജില്ലയിൽ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനിൽ ബോർക്കർ ആണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനുരാഗിനെ കണ്ടെത്തിയത്.
സിന്ധേവാഹി താലൂക്കിലെ നവാർഗാവിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു അനുരാഗ്. നീറ്റ് യുജി 2025 പരീക്ഷയിൽ 99.99 ശതമാനം മാർക്കോടെ വിജയിക്കുകയും ഒബിസി വിഭാഗത്തിൽ 1475 എന്ന അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്തിരുന്നു.