ആർത്തവത്തെ അപമാനിച്ചു…തുമ്പ സെൻ്റ് സേവിയേഴ്സ് കോളജിലെ അധ്യാപകനെതിരെ അശ്ലീല പരാമർശ പരാതിയുമായി വിദ്യാർത്ഥിനികൾ..

തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ അധ്യാപകനെതിരെയാണ് ഗുരുതര പരാതിയുമായി വിദ്യാർത്ഥിനികൾ.ആര്‍ത്തവത്തിൻ്റെ പേരില്‍ അധ്യാപകൻ വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിനികളുടെ ആർത്തവത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിൻസിപ്പളിന് 14ഓളം വിദ്യാർത്ഥിനികൾ പരാതി നൽകിയത് . ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ എച്ച് ഒ ഡിയായ രമേശിനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്.
പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർത്ഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് അധ്യാപകൻ അശ്ലീല പരാമർശം നടത്തിയത്.
ചില വിദ്യാർത്ഥിനികൾ ആർത്തവത്തിന്റെ പേരിൽ മാറി നിൽക്കുന്നു, ആർത്തവം ആണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ…ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ ‘എന്നും അധ്യാപകൻ ചോദിച്ചതായി വിദ്യാർത്ഥിനികൾ പരാതിയിൽ പറയുന്നു. എന്നാൽ അധ്യാപകനെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്ന് വിദ്യാർത്ഥിനികൾ വ്യക്തമാക്കി.



