കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം.. വിദ്യാർത്ഥിയുടെ വാരിയെല്ല് തകർന്നു…
പയ്യന്നൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി.ഹോളി ആഘോഷത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ടാണ് സംഭവം.ഹോളിയുടെ ഭാഗമായി കോളേജില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഘർഷത്തിനിടെ ഒന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ത്ഥിയായ അര്‍ജുന് പരിക്കേറ്റു. വാരിയെല്ലിന് സാരമായി പരിക്കേറ്റ അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മൂന്നാം വർഷ വിദ്യാർഥികൾ ആസൂത്രണം ചെയ്ത് മർദിച്ചെന്നാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതി.കോളജിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.