ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം.. കുട്ടി ആശുപത്രിയിൽ….

സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി. കല്പറ്റ എസ്കെഎംജെ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മലയാളം അധ്യാപകൻ അരുൺ ആണ് കുട്ടിയെ മർദിച്ചത് എന്നാണ് പരാതി. കുട്ടിയെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കല്പറ്റ പൊലീസ് കേസെടുത്തു.ഒരു കുട്ടിയോട് അധ്യാപകന്‍ ചോദ്യം ചോദിച്ചുവെന്നും അതിന് ആ കുട്ടി മറുപടി പറഞ്ഞപ്പോള്‍ ചില കുട്ടികള്‍ കൂവിയെന്നും താനാണ് കൂവിയതെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കുട്ടികള്‍ തന്നെ കളിയാക്കുകയായിരുന്നു എന്നുമാണ് അധ്യാപകന്‍ പറയുന്നത്. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ മുതുകിലും പുറത്തുമെല്ലാം പരുക്കുണ്ട്. താടിയെല്ലില്‍ നേരത്തെ കമ്പിയിട്ടിട്ടുണ്ടായിരുന്നു. അത് ഇളകി എന്നും വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും ആരോപിക്കുന്നു. വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധ്യാപകനില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

Related Articles

Back to top button