വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസിൽ അതിക്രമം.. പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന്.. കണ്ടക്ടർ കസ്റ്റഡിയിൽ…

വിദ്യാർത്ഥിനിക്കെതിരെ കെഎസ്ആർടിസി ബസ്സിൽ അതിക്രമം നടത്തിയ ബസ് കണ്ടക്ടർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.രാത്രി ഏഴരയോടെയാണ് സംഭവം. കണ്ടക്ട‍ർ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തുകയായിരുന്നു.

ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെടുകയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button