ക്രിസ്മസ് ന്യൂഇയർ ഡ്രൈവിൽ കുടുങ്ങി….യുവാവിൽ നിന്നും പിടികൂടിയത്…

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ മെത്താഫിറ്റമിൻ പിടിച്ചെടുത്ത് എക്സൈസ് സംഘം. പാലക്കാട് പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്തു നിന്നാണ് 81.9 ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ പിടികൂടിയത്. പാലക്കാട് പനമണ്ണ സ്വദേശിയായ ഇല്യാസ് മൊയ്തീനാണ് (37) മയക്കുമരുന്നുമായി പിടിയിലായത്.

പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആന്റ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറും പാർട്ടിയും, ഹൈവേ പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായാണ് കേസ് കണ്ടെടുത്തത്.

ഒറ്റപ്പാലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്, സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) യാസർ അറാഫത്ത്, സിവിൽ എക്സൈസ് ഓഫീസർ ഷിജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Articles

Back to top button