ഗവർണർക്കെതിരെയുള്ള സമരം…ഇന്നത്തെ സമരം അവസാനിപ്പിച്ച് എസ്എഫ്ഐ…
തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും എം വി ഗോവിന്ദൻ. കേരളാ സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐ പ്രതിഷേധത്തിനിടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തി. സ്ഥിതി നിയന്ത്രണ വിധേയമാകാതിരുന്നതോടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തുകയായിരുന്നു. അതേ സമയം ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു.