എട്ടോളം പേരെ കടിച്ച തെരുവുനായ..ചത്ത ശേഷം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കണ്ടെത്തിയത്..

കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ എട്ടോളം പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ തിരുവല്ലയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ കടിക്കുകയോ മാന്തുകയോ ചെയ്തിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണമെന്ന് ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കി.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് ഉണ്ടായിരുന്ന നായ ആളുകളെ കടിച്ചു തുടങ്ങിയത്. ഇതിനിടയില്‍ അതുവഴി കടന്നുപോയ ബൈക്ക് യാത്രികന്‍ നായയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കി. പരിക്കേറ്റ നായയെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചത്ത നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. എട്ടു പേര്‍ക്ക് നായയുടെ കടിയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കടിയേറ്റവരില്‍ മൂന്നുപേര്‍ വിദ്യാര്‍ത്ഥികളാണ്

Related Articles

Back to top button