തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രധാന വാഗ്ദാനം പാളുന്നോ?

തിരുവനന്തപുരം നഗരത്തിലെ തെരുവുനായ ശല്യംകുറയ്ക്കുന്നതിനായി കോർപ്പറേഷൻ പൂവാറിൽ ആരംഭിച്ച ഷെൽട്ടറിൽ നിന്നും തെരുവുനായ്ക്കളെ തുറന്നുവിടുന്നതായി പരാതി. കോർപ്പറേഷൻറെ ഷെൽട്ടറായി മാറ്റിയ ശേഷം കരുംകുളം പഞ്ചായത്ത് പരിധിയിൽ തെളിവുനായ്ക്കളുടെ എണ്ണം ക്രമാതീതമായ വർദ്ധിച്ചിട്ടുണ്ടെന്നും തെരുവുനായ ആക്രമണം വ്യാപകമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിന് പിന്നാലെ പഞ്ചായത്തിൻറെയോ മറ്റ് തദ്ദേശസ്ഥാപനങ്ങളുടെയോ യാതൊരു ലൈസൻസും ഇല്ലാതെ അനധികൃതമായി ആരംഭിച്ച ഷെൽറ്റർ സമീപവാസികൾക്കടക്കം ദുരിതമാണെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. തെരുവുനായ ഷെൽട്ടർ ആരംഭിച്ചതിനുശേഷം പ്രദേശത്ത് ആക്രമണം വർധിച്ചിരിക്കുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസത്തെ മാത്രം കണക്കെടുത്താൽ 27 പേർക്കാണ് നായയുടെ കടിയേറ്റത് ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രി, പുല്ലുവിള ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചാണ് ചികിത്സ നൽകിയത്. അനുദിനം തെരുവ് നായയുടെ ആക്രമണവും രാത്രികാലങ്ങളിൽ വഴി നടക്കാത്ത കഴിയാത്ത സാഹചര്യമാണ്. സർക്കാർ ഇടപെട്ട് വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് പഞ്ചായത്തിൻറെ ആവശ്യം.


