തെരുവ് നായ ആക്രമണം; ഏഴുപേർക്ക് കടിയേറ്റു, നായക്ക് പേവിഷബാധ

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം. ഏഴു പേരെ തെരുവുനായ കടിച്ചു. പത്തനംതിട്ട കുരമ്പാലയിലാണ് നായ അക്രമം അഴിച്ച് വിട്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു കുരമ്പാല പ്രദേശത്തത്ത് നായ ആക്രമണം നടത്തിയത്. പന്തളം കുരമ്പാല പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല മുളനിൽക്കുന്നതിൽ രാഘവൻ (61), കരമേൽ വീട്ടിൽ ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55), അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്തയ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.

Related Articles

Back to top button