വീട്ടിനുള്ളിലും രക്ഷയില്ല.. തെരുവുനായ ആക്രമണത്തിൽ 4 പേർക്ക്…

വീടുകളിൽ കയറി തെരുവുനായ ആക്രമണം. പാലക്കാട് കോട്ടോപ്പാടത്താണ് തെരുവുനായ ആക്രമണത്തിൽ നാലുപേ൪ക്ക് കടിയേറ്റത്. കടിയേറ്റ ഒരാൾക്ക് സാരമായ പരിക്കേറ്റു. അരിയൂ൪ പടുവിൽ കുളമ്പിൽ ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം. ലീലാവതി, അഹമദ് കുട്ടി, സക്കീന, മിഥിലാജ് എന്നിവ൪ക്കാണ് കടിയേറ്റത്

കൈക്ക് സാരമായി പരിക്കേറ്റ സക്കീനയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവ൪ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുമ്പോഴാണ് സക്കീനയ്ക്കും ലീലാവതിക്കും കടിയേറ്റത്. അഹമ്മദ്കുട്ടി വീടിന്‍റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം.

Related Articles

Back to top button