മാവേലിക്കരയിൽ തെരുവ് നായ ആക്രമണം…. 500 താറാവുകളെ കൊന്നു…..
മാവേലിക്കര- താറാവ് കർഷകന്റെ അഞ്ഞൂറിലധികം താറാവുകളെ തെരുവ് നായ്ക്കൾ കൊന്നു. മുട്ട ഇടുന്ന അഞ്ഞൂറിലധികം താറാവുകളെ ആണ് തെരുവുനായ്ക്കൾ കൊന്നത്. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങിൽ ഷോബി ഫിലിപ്പിൻ്റെ എട്ട് മാസം പ്രായം ഉള്ള താറാവുകളാണ് ചത്തത്. സി.പി.ഐ മാന്നാർ മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, എൽ.സി സെക്രട്ടറി വിനീത് വിജയൻ, എൽ.സി അംഗം മനോഹരൻ എന്നിവർ സ്ഥലം സന്ദർശിക്കുകയും സംഭവം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. മന്ത്രി നേരിട്ട് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. അരുണോദയത്തെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയിട്ടുണ്ട്.