വീണ്ടും തെരുവ് നായ ആക്രമണം …ചുണ്ടിലടക്കം കടിയേറ്റു…നാല് പേരെ കടിച്ചത്…
പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.
അനീഷ് കുര്യാക്കോസിന് ചുണ്ടിലാണ് കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ നായയാണ് എല്ലാവരേയും കടിച്ചതെന്നാണ് വിവരം.




