സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം…വീട്ടു മുറ്റത്ത് നിന്നിരുന്ന വയോധികയെ തെരുവ് നായ ക്രൂരമായി ആക്രമിച്ചു…

സംസ്ഥാനത്ത് വീണ്ടും തെരുവു നായ ആക്രമണം. തൃത്താല സ്വദേശിയായ വയോധികയെ ആണ് നായ ക്രൂരമായി ആക്രമിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടു മുറ്റത്ത് നിന്നിരുന്ന ഭാർഗവി (73)ക്ക് നേരെ നായ ചാടി വീഴുകയും കാലിന്റെ പിൻഭാഗത്തെ കടിക്കുകയും ചെയ്തു. നായയുടെ ആക്രമണത്തിൽ വയോധികയുടെ കാലിലെ മാസം പൂർണമായി ഇളകി പോയ നിലയിലാണ്. ആക്രമണത്തിൽ ഭാർഗവിയുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഭാർഗവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നായയെ ഓടിച്ച ശേഷം ഇവരെ രക്ഷപെടുത്തുക ആയിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button